ബംഗളൂരു: കര്‍ണാടകയില്‍ തര്‍ക്കത്തിനിടെ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ് സുഹൃത്ത് പിടിയില്‍.കഴിഞ്ഞ ദിവസം ഹാസന് ജില്ലയിലാണ് സംഭവം നടന്നത്. സുചിത്ര(21)യെ സുഹൃത്തായ തേജസി(23) കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഒരേ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായിരുന്നു. തേജസും മരണപ്പെട്ട സുചിത്രയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടിക്കടി വഴക്കും അഭിപ്രായ വ്യത്യാസങ്ങളും പതിവായിരുന്നു.
സംഭവദിവസം വഴക്കിട്ട സുചിത്രയെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തേജസിനെ കസ്റ്റഡിയിലെടുത്തതായും കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.