മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. മലപ്പുറം മങ്കടയിലാണ് സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ സ്വന്തം സഹോദരനും 24-കാരനായ മറ്റൊരു ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളെ അറസ്റ്റ് ചെയ്തു.
ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പോലീസിന് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. സംഭവത്തില്‍ മങ്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുമ്പില്‍ ഹാജരാക്കി. തുടര്‍ന്ന് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യമാണ് നിലവില്‍ പോലീസ് അന്വേഷിക്കുന്നത്.