കൊല്ലം: ബെപ്പാസിലെ ടോള്‍ പിരിവിനെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും ടോള്‍ ബൂത്ത് പരിസരത്തെത്തി പ്രതിഷേധിച്ചു.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുവജന സംഘടനകള്‍ വ്യക്തമാക്കി. പൊലീസും യുവജനസംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും എസിപിയെ കൈയേറ്റം ചെയ്യാനും ശ്രമിക്കുകയും ചെയ്തു.
ടോള്‍ പിരിക്കുന്നതിന് മുന്നോടിയായി അധികൃതര്‍ പൂജാനടപടികളുമായി മന്നോട്ട് പോകുമ്പോൾ ആയിരുന്നു പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. നേരത്തെ രണ്ട് തവണ ടോള്‍ പിരിക്കാന്‍ കമ്പിനി ശ്രമിച്ചെങ്കിലും പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.