തൃശൂര്‍: വീട്ടിലെത്തി മാല മോഷ്ടിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തന്‍കാട്ടില്‍ ശശിലത (50) യാണ് പിടിയിലായത്. പെരിഞ്ഞനം പുന്നക്ക പറമ്പില്‍ സായൂജ്യനാഥന്റെ ഭാര്യ വാസന്തിയുടെ അഞ്ച് പവന്റെ മാലയാണ് കവര്‍ന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ അസുഖ ബാധിതയായി കിടക്കുകയായിരുന്ന വാസന്തിയെ കാണാനെത്തിയ ശശിലത കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല കവരുകയായിരുന്നു.തുടര്‍ന്ന് കൊടുങ്ങല്ലൂരിലുള്ള ജ്വല്ലറിയില്‍ കൊണ്ടുപോയി സ്വര്‍ണാഭരണം മാറ്റിയെടുക്കുകയും ചെയ്തു.
കയ്പമംഗലം എസ്എച്ച്ഒ കെഎസ് സുബീഷ്മോന്‍, എസ്ഐമാരായ കൃഷ്ണപ്രസാദ്, മുഹമ്മദ് റാഫി, സീനിയര്‍ സിപിഒ വിജയശ്രീ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.