തൃശ്ശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ ഈ മാസം പത്തൊന്പതിന് വീണ്ടും ഹാജരാകാന്‍ എ.സി.മൊയ്തീന് ഇ.ഡി. നോട്ടീസ്. കൂടുതല്‍ രേഖകളടക്കം ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഒന്‍പതുമണിക്കൂര്‍ എ.സി.മൊയ്തീനെ ചോദ്യം ചെയ്തിരുന്നു. അന്ന് നല്കിയ രേഖകളും മൊഴിയും പരിശോധിച്ചശേഷമാണ് വീണ്ടുമെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍നിന്ന് വ്യാജ വായ്പകള്‍ അനുവദിച്ചത് എ.സി.മൊയ്തീന്റെ ശുപാര്‍ശപ്രകാരമാണെന്നാണ് ഇ.ഡിയുടെ വാദം. സി.പി.എം കൗണ്‍സിലര്‍മാര്‍ അടക്കമുള്ള പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.