കണ്ണൂര്‍: വളപട്ടണം പൊലിസ് സ്റ്റേഷന് പരിസരത്ത് തീപിടുത്തം. അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഒരു കാര്‍, ജീപ്പ്, ഇരു ചക്രവാഹനം ഉള്‍പ്പടെയുള്ള വാഹനങ്ങളിലേക്കാണ് തീ പടര്‍ന്നത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് കത്തി നശിച്ചത്. ഒരു വാഹനം പൂണ്ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗീകമായും കത്തി നശിച്ചു. കത്തി നശിച്ച വാഹനങ്ങളില്‍ ഒന്ന് കാപ്പ പ്രതിയായ ചാണ്ടി ഷമീമിന്റേതാണ്.
വാഹനങ്ങള്‍ക്ക് മനഃപൂര്‍വം തീയിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നു.കാപ്പ പ്രതിയായ ചാണ്ടി ഷമീമും സംഘവും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. ചാണ്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും പൊലീസുകാരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചാണ്ടി ഷമീമിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് സ്റ്റേഷന് പരിസരത്തെ തീ കെടുത്തിയത്.