മൂവാറ്റുപുഴ: കാറിലെത്തിയ കുടുംബത്തെ അക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ സിപിഐ നേതാവിനും സുഹൃത്തിനുമെതിരെ കേസ്. മൂവാറ്റുപുഴ, പായിപ്ര സൊസൈറ്റിപടി ബ്രാഞ്ച് സെക്രട്ടറി സിദ്ധീക്ക് സുഹൃത്ത് ഷിഹാബ് എന്നിവര്‍ക്കെതിരെയാണ് മൂവാറ്റുപുഴ പോലിസ് കേസെടുത്തത്.
പ്രതികള്‍ തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുകയാണന്ന് പരാതിയില്‍ പറയുന്നു. സിദ്ധിഖില്‍ നിന്നും ഒരു വര്‍ഷം മുമ്പ് 50000/ രൂപ വായ്പയായി വാങ്ങിയിരുന്നതായി പരാതിക്കാര്‍ പറയുന്നു. അതിന് പലിശയും മുതലുമായി ലക്ഷക്കണക്കിന് രൂപ പലപ്രാവശ്യമായി തങ്ങളുടെ പേരിലുളള ബാങ്ക് അക്കൗണ്ട് മുഖാന്തിരം നല്കിയിട്ടുള്ളതാണ്. എന്നാല്‍ മുതലും പലിശയുമായി വലിയ തുക വീണ്ടും ലഭിക്കണമെന്ന് പറഞ്ഞാണ് തന്നേയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
25.06.2024 ചൊവ്വാഴ്ച വൈകിട്ട് 7 മണി സമയത്ത് മൂവാറ്റുപുഴ കടാതിയിലുളള റിവേറിയ ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ പോയ സമയത്ത് എത്തിച്ചേര്‍ന്ന സിദ്ധീഖും കൂട്ടുകാരന് ഷിഹാബും കൂടി പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും എന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ച് കേട്ടാല്‍ അറക്കുന്ന അശ്ലീലവാക്കുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
ഇതിന് ശേഷം 10,07,2024 ബുധനാഴ്ച രാത്രി 10ന് പായിപ്ര പെട്രോള്‍ പമ്പിന് സമീപം വെയ്ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഹാദിയ റസ്റ്റോറന്റില്‍ ഭക്ഷണം വാങ്ങാന്‍പോയപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന സിദ്ധീഖ് എന്റെ ഭാര്യയും കുട്ടിയും ഇരുന്ന സ്റ്റാര്‍ട്ടായി കിടന്ന ബൊലേറൊ വാഹനത്തിന്റെ താക്കോല്‍ സിദ്ധീഖ് ഊരിയെടുക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെട്ട് സിദ്ദീഖും കൂട്ടുകാരന് ഷിഹാബും ചേര്‍ന്ന് എന്നെ ഭീഷണിപ്പെടുത്തുകയും, കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തിട്ട് ചവിട്ടി, കഴുത്തിലും ശരീരഭാഗങ്ങളിലും പരുക്കേല്പിക്കുകയും ചെയ്തു. അവശനായ എന്നില്‍ നിന്നും തുകയെഴുതാത്ത ചെക്ക് പായിപ്ര കൊല്ലം കുടി ഖാദര്‍ മകന് മാഹിന്റെ മദ്ധ്യസ്ഥതയില്‍ നല്കി, വാഹനത്തിന്റെ താക്കോല്‍ വാങ്ങി ഞങ്ങള്‍ രക്ഷപ്പെട്ടുപോരുകയാണ് ചെയ്തത്.
ഭീഷണിപ്പെടുത്തി വാങ്ങിയ ചെക്കില്‍ വലിയ തുക എഴുതി അതുവെച്ച് വീണ്ടും ഞങ്ങളെ ആക്രമിക്കാനും മര്‍ദ്ദിക്കാനും ഉള്ള സാഹചര്യമാണ് ഉളളതെന്ന് പരാതിക്കാര്‍ പറയുന്നു.