കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് പന്നിയാങ്കര കല്ലായി ഷമോന് മകന് മുഹമ്മദ് നജ്മുദ്ധീന്‍ ആണ് അറസ്റ്റിലായത്.
തൃശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ മതപഠനം നടത്തിവരുന്ന കുട്ടിയെയാണ് ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഇന്നലെ തിരികെ നാട്ടില്‍ എത്തിയപ്പോഴാണ് നജ്മുദ്ധീന്‍ കോഴിക്കോട് വെച്ച് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു