എറണാകുളം: പൂത്തോട്ട, പുത്തന്‍കാവ് ഭഗവതി ക്ഷേത്രം, പൊതിയാട്ടില് സര്‍പ്പ ദൈവ ക്ഷേത്രം, അമ്ബലക്കാട്ടില് സര്‍പ്പ ദൈവ ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. ഞായറാഴ്ച രാവിലെ ഏഴിനു പൊതിയാട്ടില് സര്‍പ്പ ദൈവ ക്ഷേത്രത്തില്‍ വഴിപാട് ഇടാന്‍ എത്തിയവരാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ന്ന് കിടക്കുന്നതായി ആദ്യം കാണുന്നത്.
പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പൂരോത്സവത്തിനു ശേഷം ഭണ്ഡാരം തുറന്നു പണം എടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഇവിടെ നിന്ന് ഏകദേശം 18,000 രൂപ മോഷണം പോയെന്നു കരുതുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പൊതിയാട്ടില് സര്‍പ്പ ദൈവ ക്ഷേത്രത്തിലെ ഭണ്ഡാരം 6 മാസം മുന്‍പാണ് തുറന്നതെന്ന് ഭാരവാഹികള്‍ പറയുന്നു. സംഭവത്തില്‍ ഉദയംപേരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.