കോഴിക്കോട് : വടകര എടച്ചേരിയിലെ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ജീവനക്കാരന് അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി പട്ടായിപ്പറമ്പ് കെ.ടി. യൂനുസാണ് അറസ്റ്റിലായത്. പ്രതി അവിടുത്തെ കെയര്‍ ടേക്കര്‍ ആയിരുന്നു. പലതവണയായി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ സഹികെട്ട യുവതി പോലീസില്‍ പരാതി നല്കി.
എടച്ചേരിയിലെ തണല്‍ എന്ന അഗതി മന്ദിരത്തിലെ ജീവനക്കാരാനാണു യുവതിയെ പീഡിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി.