ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലെ ജൂഹി ശുകുല്‍പൂര്‍ ഗ്രാമത്തില്‍ നിര്‍മിച്ച കൊറോണ മാതാ ക്ഷേത്രം പൊളിച്ചു മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച പൊളിച്ചുനീക്കിയത്. നിര്‍മിച്ച് അഞ്ച് ദിവസത്തിനകമാണ് ക്ഷേത്രം പൊളിച്ചുമാറ്റിയത്.
കൊവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു ക്ഷേത്രം പണിതതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ കൊവിഡ് വരില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം. പോലീസ് ഇടപെട്ടാണ് ക്ഷേത്രം പൊളിച്ചു നീക്കിയത് എന്നാണ് ഒരുകൂട്ടർ പറയുന്നത് എന്നാല്‍ തങ്ങളല്ല ഇതിനുപിന്നിലെന്നും, തര്‍ക്ക സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രം പരാതിക്കാരനായ വ്യക്തിയാണ് പൊളിച്ചുനീക്കിയതെന്നാണ് പൊലീസ് പറയുന്നത്. ലോകേഷ് കുമാര്‍ എന്നയാളാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. നാട്ടുകാരുടെ സംഭാവന സ്വീകരിച്ചായിരുന്നു ക്ഷേത്ര നിര്‍മാണം.