തിരുവനന്തപുരം: പിഎസ്സി പരീക്ഷ ആള്‍മാറാട്ടക്കേസിലെ പ്രതികള്‍ മുമ്പും സമാനകുറ്റം നടത്തിയെന്ന് പോലീസ്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും അമല്‍ ജിത്തിന് വേണ്ടി എത്തിയത് സഹോദരന് അഖില്‍ ജിത്തെന്ന് പോലീസ് പറയുന്നു.രണ്ടാമത്തെ പരീക്ഷയ്ക്കിടെയാണ് ഇവര്‍ പിടിക്കപ്പെട്ടത്.
പൂജപ്പുരയില്‍ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.കേരള സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കിടെ പിഎസ്സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. മതില്‍ചാടിപ്പോയ ആളെ ബൈക്കില്‍ കാത്തുനിന്നയാള്‍ കൊണ്ടുപോവുകയും ചെയ്തു.
നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. പിന്നീട് അമല്‍ജിത്തിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്മാറാട്ടമാണിതെന്ന് തെളിഞ്ഞത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.