മുഹമ്മ: പത്താംക്ലാസ് വിദ്യാര്‍ഥി ഓടിച്ച ഇലക്ട്രിക് സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി.
ന്യൂഡല്‍ഗി സ്വദേശിയായ മുഹമ്മദ് യൂസഫിന്റെ മകനായ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ഥിയാണ് മണ്ണഞ്ചേരി പോലീസിന്റെ മര്‍ദനത്തിനിരയായത്.
വിദ്യാര്‍ഥിയെ എസ്ഐ ലാത്തികൊണ്ടും കൈമുട്ടുകൊണ്ടും മര്‍ദിച്ച് അവശനാക്കിയെന്ന് കാണിച്ച് മാതാപിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.വിദ്യാര്‍ത്ഥി ചെട്ടികാട് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പരിക്കും കൈക്ക് പൊട്ടലുമുള്ളതിനാല് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.