മലയാലപ്പുഴ: തലമുടിവെട്ടിക്കാനെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ പിടിയില്‍. നെയ്യാറ്റിന്‍കര മണലൂര്‍ മേലേപുത്തന്‍വീട്ടില്‍ ചന്ദ്രനെ (62) ആണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.
മേയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ കുട്ടികളെ ചന്ദ്രന് വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.
ചന്ദ്രനെ കോടതി റിമാന്‍ഡുചെയ്തു. എസ്.ഐ. കിരണിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ.മാരായ ശ്രീരാജ്, ഇര്‍ഷാദ്, സി.പി. ഓമാരായ സുഭാഷ്, അരുണ്‍, അമല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.