തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് സ്വദേശി പിടിയില്‍. ഗഗന്‍ദീപ് സിങ്ങ്(39) ആണ് അറസ്റ്റിലായത്. പഞ്ചാബിലെ ബഠിന്ഡയില് നിന്നാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പിങ്ങനെ
സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ്. പരസ്യങ്ങള്‍ കണ്ട് ആളുകള്‍ ജോലിക്കായി പ്രതിയെ ബന്ധപ്പെടും. തുടര്‍ന്ന് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസം നേടും. പിന്നീട് അറ്റസ്റ്റേഷന് വേണ്ടിയെന്നും ഓഫര്‍ ലെറ്ററിനെന്നുമെല്ലാം പറഞ്ഞ് പണം ആവശ്യപ്പെടും. തുടര്‍ന്ന് കാനഡ എംബസിയുടെതെന്ന പേരില്‍ വ്യാജമായി തയ്യാറാക്കിയ എമര്‍ജന്‍സി അപ്പോയ്മെന്റ് ലെറ്ററും മറ്റു രേഖകളും ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കും.
യുവതിയില്‍ നിന്ന് തട്ടിയത് 23 ലക്ഷം; പ്രതിയെ പഞ്ചാബില്‍ പോയി പൊക്കി കേരള പൊലീസ്ഇത്തരത്തില് പല തവണകളായി 23 ലക്ഷം രൂപയോളമാണ് പ്രതി യുവതിയില്‍നിന്നും തട്ടിയെടുത്തത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പഞ്ചാബില്‍ നിന്നും കണ്ടെത്തിയത്.