തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എം.ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും നീക്കി. അജിത് കുമാറുമായി സംസാരിച്ചെന്ന് സ്വപ്നയുമായുള്ള സംഭാഷണത്തിൽ ഷാജ് കിരൺ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാന ചലനം. വിവാദം കത്തിയതോടെ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയിരുന്നു. അജിത് കുമാറിനു പകരം ഐജി എച്ച്. വെങ്കിടേഷിന് താൽക്കാലിക ചുമതല നൽകി.