കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളിലായി ലഹരി വില്‍പ്പന നടത്തുന്ന മൂന്ന് പേര് പിടിയില്‍. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായണ് ഇവര്‍ അറസ്റ്റിലായത്.
അടിവാരം മേലെ കനലാട് തെക്കേക്കര ഷാജി വര്‍ഗ്ഗീസ് (54), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലില്‍ അബ്ദുള്‍ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ മണിയാല്‍ പറമ്പ് അബ്ദുള്‍ ഷാഹിര്‍ എന്ന സായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ആന്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ സുബാഷിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട്ടേക്ക് ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വര്‍ഗീസിനെ കോട്ടാംപറമ്പ് വെച്ചും അബ്ദുല്‍ സമദിനെ കുറ്റിക്കാട്ടൂര്‍ വെച്ച് അര കിലോ കഞ്ചാവുമായും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായി സി.എച്ച് ഫ്ലൈ ഓവര്‍ ന് സമീപം വെച്ചുമാണ് പിടികൂടിയത്.
നിലവില്‍ ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ സമദിനും അബ്ദുല്‍ ഷാഹിറിനും. പിടിയിലായ ഷാജി വര്‍ഗീസിന് മുന്‍പ് മോഷണം ഭവനഭേദനം ലഹരിമരുന്ന് കടത്തല്‍ തുടങ്ങീ നിരവധികേസുകള്‍ നിലവിലുണ്ട്.