തൃശ്ശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശിന്റെ പേരില്‍ രണ്ടാമത് ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തി.
കാപ്പ ചുമത്താനുള്ള കുറ്റം ആകാശ് ചെയ്തിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ പരാതിയിലാണ് ഉപദേശക സമിതി തീരുമാനം എടുത്തത്.