ചെന്നൈ : കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ശക്തമാക്കി തമിഴ്നാട്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സീന് സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത യാത്രക്കാരെ തടയാന്‍ ആണ് തമിഴ്നാട് സർക്കാരിൻ്റെ നിര്‍ദേശം.
ഇന്ന് മുതലാകും റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുക. തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ പരിശോധനയ്ക്ക് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം നേതൃത്വം നല്‍കും. കേരളത്തില്‍ കോവിഡ് ഇനിയും കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുന്നത്.