കൊല്ലം: പൊലീസുകാര്‍ക്കെതിരെ ഫെയ്സ്ബുക്ക് വഴി വിദ്വേഷ കമന്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. പത്തനാപുരത്ത് പൊലീസ് വാഹനം അപകടത്തില്‍ പെട്ടെന്ന വാര്‍ത്തയുടെ ലിങ്കിനു താഴെയാണ് കൊല്ലം പൂയപ്പളളി സ്വദേശിയായ യുവാവ് വിദ്വേഷം നിറഞ്ഞ കമന്റ് ഇട്ടത്. തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്വേഷ കമന്റിനെതിരെ പൊലീസ് അസോസിയേഷന് സൈബര്‍ സെല്ലില്‍ പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. എന്നാൽ പൊലീസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് ഇങ്ങനെ കമന്റ് ഇടാൻ കാരണമെന്ന് യുവാവ് വിശദീകരണം നല്കിയ. തുടന്ന് ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് യുവാവിനെ പൊലീസ് വിട്ടയച്ചു.