തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെമദ്യം നല്കി പീഡിപ്പിച്ചു. തൃശൂര്‍ മലക്കപ്പാറയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഊരില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായ വിവരം വ്യക്തമായത്.
തുടര്‍ന്ന് കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പീഡനം, പോക്സോഎന്നീ വകുപ്പുകളാണ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി.