കാസര്‍കോട്: പീഡനത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. മടിക്കൈ സ്വദേശി എബിന് ജോസഫിനെയാ(28)ണ് നീലേശ്വരം പോലീസ് പോക്സോ കേസില്‍ പിടികൂടിയത്. പ്രതി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഒരു ട്രസ്റ്റിന്റെ കീഴിലുള്ള ആംബുലന്‍സ് ഡ്രൈവറാണ് എബിന്.
രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടി കാഞ്ഞങ്ങാട് അരയിപ്പുഴയില്ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. പരിസരവാസികളും നാട്ടുകാരും പെണ്‍കുട്ടി പുഴയില്‍ ചാടുന്നത് കണ്ടതോടെ രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുകയായിരുന്നു. നാട്ടുകാരോടാണ് എബിന് നിരന്തരം ശല്യം ചെയ്യുന്നതായും നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടി പറഞ്ഞത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ നീലേശ്വരം പോലീസിനെ സമീപിക്കുകയായിരുന്നു. കേസടുത്ത പോലീസ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെ പ്രതിയെ പിടികൂടി.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസടുത്ത വിവരം എബിന് അറിഞ്ഞിരുന്നില്ല. ചെന്നൈയിലേയ്ക്ക് രോഗിയെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എബിന്. ആംബുലന്‍സ് മാനേജ്മെന്റ് ടീമിന്റെ പ്രവര്‍ത്തനവും പോലീസിന് സഹായകമായി. അവരാണ് എബിനെ തന്ത്രപൂര്‍വ്വം കാഞ്ഞങ്ങാട് എത്തിച്ചത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നുവെന്ന് എബിന് പോലീസിനോട് സമ്മതിച്ചു. ഈ സൗഹൃദം മുതലെടുത്ത് പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഈ ബന്ധം അവസാനിപ്പിക്കാന്‍ എബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവ് ശല്യം തുടരുകയായിരുന്നു. ഭീഷണി ഭയന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത എബിനെ തെളിവെടുപ്പിന് ശേഷം ഹോസ്ദുര്‍ഗ് കോടതിയില്‍ പ്രതിയെ ഹാജരാക്കി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് വൈദ്യ പരിശോധനക്ക് വിധേയമാക്കി. പിന്നീട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴിയും രേഖപ്പെടുത്തി.