കൊല്ലം: കൊല്ലം കലക്ട്രേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തെഴുതിയ അമ്മയും മകനും അറസ്റ്റില്‍. മതിലില്‍ സ്വദേശി ഷാജന് ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് നിരവധി ഭീഷണിക്കത്തുകളും കണ്ടെടുത്തു.
ഫെബ്രുവരി മൂന്നിനാണ് കൊല്ലം കളക്ട്രേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നുള്ള കത്ത് ലഭിക്കുന്നത്. കത്തെഴുതിയത് ഷാജന് തന്നെയെന്ന് േെപാലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നു. ഷാജന്റെ അമ്മ കൊച്ചുത്രേസ്യക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഭീഷണിക്കത്ത് അയച്ചതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
പള്ളി വികാരിയോടുള്ള വിരോധത്തില്‍ 8 വര്‍ഷം മുന്‍പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്. ഐസ്ഐസിന്റെ പേരിലായിരുന്നു അന്ന് ഭീഷണിക്കത്ത് എഴുതിയത്. ജെ പി എന്ന ചുരുക്ക പേരിലായിരുന്നു ഇയാള്‍ ഭീഷണിക്കത്തുകള്‍ അയച്ചിരുന്നത്.
കൊച്ചുത്രേസ്യയുടെ ഫോണില്‍ നിന്നും കലക്ട്രേറ്റിലേക്ക് അയച്ച ഭീഷണിക്കത്തിന്റെ ഫോട്ടോ പോലീസ് കണ്ടെടുത്തു. 2016 ജൂണ്‍ 15-ന് കലക്ട്രേറ്റില്‍ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതേ കൈയക്ഷരത്തില്‍ 2019 മുതല്‍ പലതവണ അശ്ലീല സന്ദേശമടങ്ങിയ കത്തുകള്‍ കളക്ടറേറ്റിലേക്ക് വന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.