മൂവാറ്റുപുഴ: ലഹരിവിമുക്ത കാമ്പയിന് ശക്തമാക്കും ഇതിന്റെ ഭാഗമായി സംയുക്ത പഞ്ചായത്ത് പൊലിസ് എക്സൈസ് പരിശോധനകള്‍ വ്യാപകമാക്കാനും താലൂക്ക് സഭയില്‍ തീരുമാനമായി. ലഹരി വിമുക്ത കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പല്‍തല പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഓരോ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച ഇന്‍ഫര്‍മേഷന്റെ എണ്ണവും പിടിച്ച കേസുകളുടെ വിവരങ്ങളും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ എടുത്ത നടപടികളും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടാവും. ഇത് ത്രിതല പഞ്ചയത്തുകളിലും എക്സൈസ് പൊലിസ് സ്റ്റേഷനുകളിലും സ്ഥാപിക്കും.
ഭക്ഷ്യ സുരക്ഷവിഭാഗം നടത്തിയ പരിശോധനകളും എടുത്ത തുടര്‍നടപടികളും സംബന്ധിച്ച ആറുമാസത്തെ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്കി. ഭൂമിതരംമാറ്റം സംബന്ധിച്ച അപേക്ഷകളില്‍ അടിയന്തിരമായി തൂര്പ്പുണ്ടാക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിനായി വെള്ളം ലഭിക്കുന്നില്ലന്ന പരാതിയില്‍ കനാല്‍വഴി അടിയന്തിരമായി വെള്ളം എത്തിക്കാന്‍ യോഗം നിര്‍ദ്ദേശം നല്കി.
പുതിതായി ഹൈമാറ്റ്സ് ലൈറ്റുകള്‍ തെളിയിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശം ന്ല്കി. ഓഫീസുകളില്‍ എത്തുന്ന അപേക്ഷകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ട. കാലതാമസം വരുത്തുന്നവര്‍ക്കെതിരെ നടപടിക്ക് കത്ത് നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
നഷ്ടത്തിലെന്ന പേരില്‍ നിര്‍ത്തിവച്ച മൂവാറ്റുപുഴ-മാറാടി- പെരുവംമൂഴി- പുത്തന്‍കുരിശ് കാക്കനാട് സര്‍വ്വീസ് ഉടന്‍ ആരംഭിക്കണണെന്ന് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്കി. രാവിലെ മാത്രമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. വൈകിട്ടത്തെ സര്‍വ്വീസ് മുടക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഒരുമാസത്തെ സര്‍വ്വീസിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. ആരക്കുഴ മാറാടി എംവിഐപി കനാലിന്റെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി ബന്ധപ്പെട്ട ചീഫ് എഞ്ചിനിയര്‍ക്ക് കത്ത് നല്‍കും
മാറാടി- മണ്ണത്തൂര്‍- വാളിയപ്പാടം റോഡ് പൊട്ടിപൊളിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇത് ബിഎംപിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീയാക്കണം. പിറവം മണ്ടലത്തിലെ നാവോളിമറ്റം വരെ റോഡ് ബിഎംപിസിയില് പൂര്ത്തിയാക്കിതാണ്. ശൂലം- ആഞ്ഞിലിചുവട്, അമ്പലംപടി റോഡ് അടിയന്തിരമായി നന്നാക്കണം കഴിയില്ലങ്കില്‍ ജില്ലാ പഞ്ചായത്തിന് വിട്ടുകോടുക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്, കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്മാന് വിജയശിവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഓ.പി.ബേബി, ബിനോ.ചെറിയാന്, ഷെല്‍മി ജോണ്സണ്, ആന്‍സി ജോസ്, സ്റ്റീഫന്‍. ടിവി, ആര്‍ഡിഓ പി.എന്‍. അനി, തഹസീല്‍ദാര്‍ രഞ്ജിത് ജോര്‍ജ്, തഹസീല്‍ദാര്‍ (എല്‍.ആര്) അസ്മാബീവി. പി.പി എന്നിവര്‍ സന്നിഹിതരായിരുന്നു