കൊച്ചി: യുവതിയെ പ്രണയം നടിച്ച് വലിയിലാക്കി വിവാഹ വാദ്ഗാനം നല്കി പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിയ വിരുതനെ പോലിസ് പിടികൂടി. പാലക്കാടുകാരിയായ യുവതിയുടെ പരാതിയില്‍ തൊടുപുഴ സ്വദേശി കമ്പകല്ല് കമ്പക്കാലില്‍ വീട്ടില്‍ അഷീക് നാസര്‍ അറസ്റ്റിലായത്. ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയിലാണ് അഷീക് നാസര്‍ അറസ്റ്റിലായത്. ഫോര്‍ട്ട്കൊച്ചി സിഐ മനുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചതിയില്‍ അകപ്പെട്ടന്ന് മനസിലായ യുവതി ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയില്‍ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയില്‍ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാര്‍ഡുകള്‍, രണ്ട് പവന് മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. ഒരദിവസം ചില കൂട്ടുകാരെ കൂട്ടി മറൈന്‍ ഡ്രൈവില്‍ എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ഡിസിപി ജി.പൂങ്കുഴലിയുടെ നിര്‍ദേശത്തിലാണ് അന്വേഷണം ത്വരിതപ്പെടുത്തിയതും പ്രതിയെ പിടികൂടിയതും. ഫോര്‍ട്ട്കൊച്ചി സിഐ മനുരാജ്, എസ്ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.