ന്യൂഡല്‍ഹി: സിബിഐയുടെ (സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ) ഡല്‍ഹി ആസ്ഥാനത്ത് തീപിടിത്തം. രാവിലെ 11.35ഓടെയാണ് പാര്‍ക്കിങ് ഏരിയയില്‍ തീപടര്‍ന്നത്. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ല എന്ന് അധികൃതർ അറിയിച്ചു.
പാര്‍ക്കിങ് സൈറ്റില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ ഓഫിസിന് പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. നാശനഷ്ടത്തിന്റെ വ്യാപ്തി സിബിഐ വിലയിരുത്തുന്നുണ്ട്.