കോഴിക്കോട് : താമരശേരിയിലെ വീട്ടില്‍നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഘം ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി കടന്നു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് സൂചന.
ദുബായില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു ഷാഫി. രാത്രി ഒന്‍പതോടെ നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
നാല് വര്‍ഷം മുന്‍പ് ഷാഫി ദുബായില്‍ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വര്‍ഷമായി ഷാഫി നാട്ടില്‍തന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാള്‍ സാമ്പത്തിക ഇടപാടിന്റെ പേരില്‍ വീട്ടില്‍ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.