ആലപ്പുഴ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവിലാണ് സംഭവം. കുറത്തിയാട് പുത്തന്‍ത്തറയില്‍ രമ മോഹനാണ് (65) കൊല്ലപ്പെട്ടത്. മകന് മിഥുന് മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
മിഥുന് വീട്ടിലിരുന്ന് മദ്യപിക്കുന്നതിടെയായിരുന്നു സംഭവം. മദ്യപാനത്തിനായി മിഥുന്റെ ഒപ്പം പിതാവ് മോഹനനും ഉണ്ടായിരുന്നു. ഇതിനിടെ വീണ്ടും മദ്യം വാങ്ങുന്നതിനായി മിഥുന് അമ്മ രമയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്കാന് തയ്യാറാകാതിരുന്ന രമയെ മിഥുന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിതാവിനും സംഭവത്തില്‍ പങ്കുണ്ടെന്ന മകന്റെ മൊഴിയില്‍ മോഹനനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.