കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ആയിരത്തോളം പേജുകള്‍ വരുന്നതാണ്. അന്വേഷണോദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് ആകും കുറ്റപത്രം സമര്‍പ്പിക്കുക.
സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ നഗരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര് പത്മകുമാര്‍ (52), ഭാര്യ എം ആര് അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവര്‍ അറസ്റ്റിലായി.