ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ
ഡീ അഡീഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ച യുവാവിനെ കടത്തിക്കൊണ്ടുപോയി, മുഖ്യമന്ത്രിക്ക് പരാതി
മുവാറ്റുപുഴ : ഡീ അഡീഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ച യുവാവിനെ ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ കടത്തിക്കൊണ്ടു പോയതായി പരാതി. മൂവാറ്റുപുഴയിലെ ഒരു ജനപ്രതിനിധിയുടെ മകനെ കളമശേരി മെഡിക്കല്‍ കോളജിലെ ലഹരി വിമുക്ത
കേന്ദ്രത്തില്‍ നിന്നു കടത്തിക്കൊണ്ടു പോയെന്നാണു പരാതി.
എന്നാല്‍ ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍
തയാറാകുന്നില്ലെന്നു രക്ഷിതാക്കള്‍ പറഞ്ഞു. ഇതേ തുടർന്ന് പിതാവ് ലഹരി മാഫിയക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്നവരാണ് ഞായറാഴ്ച ഇയാളെ ലഹരി വിമുക്തി കേന്ദ്രത്തില്‍ നിന്നു കടത്തിക്കൊണ്ടു പോയത്.
കഴിഞ്ഞ മാസം മകന് രാസലഹരി ഉപയോഗിക്കുന്നുവെന്നും രക്ഷിക്കണം എന്നും ഒരു ജനപ്രതിനിധി നേരിട്ട് എക്സൈസ് ഓഫിസില്‍ എത്തി ഉദ്യോഗസ്ഥരോടു ആവശ്യപ്പെട്ടിരുന്നു അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് എതിരെ ലഹരി സംഘത്തില്‍ നിന്ന് വധഭീഷണി ഉണ്ടായതോടെ കേസ് അന്വേഷണം അവസാനിക്കുകയായിരുന്നുവെന്ന് ജനപ്രതിനിതി പറുന്നു. തുടര്‍ന്നാണ് മകനെ പിതാവ് ലഹരി വിമുക്തി കേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെ നിന്നും കടത്തിക്കൊണ്ടു പോയെന്നാണ് പരാതി.