തിരുവനന്തപുരം; സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ ലൈംഗികമായി പിഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. എസ്.എച്ച്.ഒയുടെ നേതൃത്വത്തിലായിരുന്നു നടപടി സ്വീകരിച്ചത്. ഇക്കഴിഞ്ഞ നാലിന് രാവിലെയായിരുന്നു സംഭവം. 17വയസുകാരായ കുട്ടികളെ വശീകരിച്ച് പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ബിയര്‍ നല്കി മയക്കി കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ യുവാക്കളുടെ സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്.