വടക്കഞ്ചേരി : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരന് അറസ്റ്റില്‍. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെപി പുന്നൂസിനെയാണ് വടക്കാഞ്ചേരി പൊലിസ് അറസ്റ്റുചെയ്തത്. പാലക്കാട് മംഗലം സ്വദേശിയായ യുവാവില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് കെപി പുന്നൂസ് അറസ്റ്റിലായത്.
മകന്റെ സുഹൃത്തിനെയാണ് കെപി പുന്നൂസ് കബളിപ്പിച്ചത്. ജര്‍മന്‍ കമ്പനിയുടെ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവാവിന്റെ കയ്യില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങിയത്. വടക്കഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുന്‍പ് പുഷ്പഗിരി കോളേജില്‍ അഡ്മിഷന് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയില്‍ നിന്നും പുന്നൂസ് പണം തട്ടിയിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെന്നായിരുന്നു കേസ്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കഴിഞ്ഞ ആഴ്ച പുന്നൂസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് മറ്റൊരു കബളിപ്പിക്കല്‍ കേസുകൂടി പുറത്ത് വന്നിരിക്കുന്നത്.