കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടരക്കിലോ സ്വര്‍ണമിശ്രിതം പിടികൂടി. ചൊവ്വാഴ്ച രാവിലെയാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ബഹ്റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റാഷിദിനെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചു.
സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിലും മറ്റു ശരീരഭാഗങ്ങളും കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം എന്ന് അധികൃതർ അറിയിച്ചു.