കൊച്ചി: എറണാകുളത്ത് നിന്ന് വീടുവിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തുന്നത്.
പുതുവൈപ്പ് സ്വദേശികളായ ആദിത്(13), ആദിഷ്(13) ആഷ്വിൻ(13) എന്നിവരെയാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് വിദ്യാര്‍ഥികള്‍ കത്തെഴുതി വച്ച് വീട് വിട്ടിറങ്ങുന്നത്. ആദിത്താണ് വീട്ടില്‍ കത്തെഴുതി വച്ചത്. “അന്വേഷിച്ച് ആരും വരേണ്ട പോലീസിലും പട്ടാളത്തിലൊന്നും വിവരം അറിയിക്കണ്ടെന്നും’ കത്തില്‍ പറയുന്നു. അടുത്ത ജനുവരിയില്‍ കാണാമെന്നും കത്തില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 56 കിലോമീറ്റര്‍ അകലെയുള്ള തൃപ്രയാറില്‍ നിന്ന് വിദ്യാര്‍ഥികളെ കണ്ടെത്തുന്നത്.