കോഴിക്കോട്: ജില്ലയില്‍ വീണ്ടും സ്വകാര്യബസ് ജീവനക്കാരുടെ ആക്രമണം. ഇത്തവണ മറ്റൊരു ഡ്രൈവര്‍ക്ക് നേരെയാണ് അതിക്രമം.
നിര്‍ത്തിയിട്ട മറ്റൊരു ബസില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ ഒരാളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് എടശ്ശേരിതാഴത്ത് പി.എം. ബിനീഷ് (23) എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണിയാള്‍. നാല് പേരെ കൂടി പിടിക്കാനുണ്ടെന്ന് പോലീസ് അറിയിച്ചു.
പുതുവത്സരദിനത്തില്‍ സര്‍വീസ് കഴിഞ്ഞു ചക്കോരത്തുകുളം പെട്രോള്‍ പമ്പി
നു സമീപം നിര്‍ത്തിയിട്ട “സമാന’ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍ റഫനാസ്, കണ്ടക്ടര്‍ അശ്വിന് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ഇവരെ മറ്റൊരു സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സീറ്റില്‍ കിടന്നുറങ്ങിയ ഡ്രൈവറെ സംഘം ചവിട്ടി മര്‍ദിക്കുകയും ബസിലെ ഇരുമ്ബ് ലിവര്‍ എടുത്തു കാലില്‍ അടിക്കുകയുമായിരുന്നു. അശ്വിന് ഇതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവര്‍ തമ്മില്‍ സമയത്തെ ചൊല്ലി പകല്‍ തര്‍ക്കം നടന്നിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിനു പിന്നിലെന്നു നടക്കാവ് പോലീസ് വ്യക്തമാക്കുന്നു.