കൊച്ചി:പരാതിയില്‍ നടപടിയെടുത്തില്ല പാലാരിവട്ടം ഇന്‍സ്പെക്ടര്‍ ജോസഫ് സാജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതിരുന്നതിനാണ് നടപടി. ഇന്‍സ്പെക്ടറുടേത് ഗുരുതരമായ കൃത്യവിലോപമെന്ന് ഡിസിപി വിലയിരുത്തി.
എ.ബി. കാര്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ലഭിച്ചെങ്കിലും ജോസഫ് സാജന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പിന്നീട് ഡി സി പി ഇടപെട്ടാണ് കേസ് അന്വേഷിച്ചത്. സ്ഥാപനത്തിന്റെ ഉടമ അമല്‍ കാര്‍ വില്പനയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരുന്നതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.
അമലുമായി ജോസഫ് സാജന്റെ മുന്‍ പരിചയമാണ് കേസെടുക്കാതിരുന്നതിന്റെ കാരണമെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.