ന്യൂഡല്‍ഹി: ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അഭിഭാഷകനായ വനീത് ജീന്ഡാലിന്റെ പരാതിയില്‍ ആണ് ഡല്‍ഹി പോലീസാണ് കേസെടുത്തത്.
പോസ്കോ നിയമപ്രകാരമാണ് കേസ്. ബാലികയുടെ വീട് സന്ദര്‍ശിച്ച ശേഷം മാതാപിതാക്കള്‍ക്കൊപ്പം നില്ക്കുന്ന രാഹുലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇതിലൂടെ ഇരയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ആക്ഷേപം. തുടർന്നാണ് കേസ് എടുത്തത്.