മുംബൈ: കോഴിക്കോട് എലത്തൂരിലെ തീവണ്ടി ആക്രമണ കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചുവെന്ന് മഹാരാഷ്ട്ര എടിഎസ്. പ്രതിയെ കേരള പൊലീസിന് കൈമാറി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായതെന്ന് മഹാരാഷ്ട്ര എടിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷാരൂഖ് സെയ്ഫി അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍ മോട്ടോറോള കമ്പനിയുടെ ഒരു ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് എടിഎം കാര്‍ഡ് എന്നിവ കയ്യിലുണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. കേരള പൊലീസിന് കൈമാറിയ പ്രതിയെ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഷാരൂഖ് മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലായത്.
എലത്തൂര്‍ തീവണ്ടി ആക്രമണം: ഷാരൂഖ് കുറ്റം സമ്മതിച്ചു, കേരള പൊലീസിന് കൈമാറി
by രാഷ്ട്രദീപം
by രാഷ്ട്രദീപം