കൊല്ലം: ഒായൂരിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാനിടയായ കാരണത്തില്‍ സംശയം. നിരവധി പൊരുത്തക്കേടുകള്‍ ഉള്ള കേസില്‍ അന്വേഷണം അവസാനിപ്പിച്ച മട്ടിലാണ് പൊലീസ്. തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
പത്മകുമാര്‍ തന്നെയാണ് മുഖ്യപ്രതി. പക്ഷേ പത്മകുമാറിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതെന്ന പൊലീസ് കണ്ടെത്തലാണ് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്തത്. യഥാര്‍ഥ കാരണം ഇതല്ല, പൊലീസ് എന്തൊക്കെയോ മറച്ചുപിടിക്കുന്നതായി സംശയം. മോചനദ്രവ്യം അഞ്ചു ലക്ഷമോ, പത്തുലക്ഷമോ. തിങ്കള്‍ വൈകിട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന കോള്പ്രകാരം അഞ്ചുലക്ഷമാണെന്ന് എല്ലാവരും പറഞ്ഞതാണ് പിന്നെങ്ങനെ യാണ് പത്തുലക്ഷമായത്.
ആറുവയസുകാരിയുടെ മൊഴിപ്രകാരം തന്നെയാണോ പത്മകുമാറിന്റെ രേഖാചിത്രം പൊലീസ് തയാറാക്കിയത്, അതോ പത്മകുമാറിന്റെ ഫോട്ടോ കൊടുത്ത് പൊലീസ് വരപ്പിച്ചതാണോ, രണ്ടുസ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നതായി കുട്ടി പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ പറയണമെന്ന് കുഞ്ഞിനെ പറഞ്ഞുപഠിപ്പിച്ചതാണോ ? ഇങ്ങനെ പല സംശയങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാണ്. ചോദ്യങ്ങള്‍ അവശേഷിക്കുകയാണെങ്കിലും കൂടുതല്‍ പ്രതികളില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അന്വേഷണം അവസാനിച്ചു. ഇനി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്ന നടപടിയും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.