തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിൻ്റെ പ്രാഥമികാന്വേഷണം തുടങ്ങിയത്.
ഡിസിസി ഓഫിസ് നിര്‍മാണത്തിൻ്റെ പേരിലും കരുണാകരന് ട്രസ്റ്റിൻ്റെ പേരിലും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി. മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിൻ്റെ പരാതിയിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്താൻ കോഴിക്കോട് എസ്പിക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവ് നൽകി.