തിരുവനന്തപുരം: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സര്‍ക്കാറിന് കത്തുനല്‍കി. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനെക്കാള്‍ മുന്നിലാണ് സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിൽ പറയുന്നത്.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനില്‍ കാന്തും ആണ് ഉണ്ടായിരുന്നത്. എ.ഡി.ജി.പിയായിരുന്ന അനില്‍കാന്തിനെ ഡി.ജി.പി ഗ്രേഡ് നല്‍കിയാണ് നിയമിച്ചത്.