തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ഈ മാസം 12ന് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല് റഷീദും അടങ്ങിയ ബെഞ്ചാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. ഭിന്നാഭിപ്രായത്തെ തുടര്‍ന്നായിരുന്നു നടപടി.
കേസ് അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ ഫുള്‍ ബെഞ്ച് പരിഗണിക്കും. ഹര്‍ജി ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്നതിനെച്ചൊല്ലി ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ആരോപണങ്ങളുടെ നിജസ്ഥിതിയെ കുറിച്ചും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതോടെയാണ് കേസിലെ തീരുമാനം ഫുള്‍ ബെഞ്ചിന് വിട്ടത്. ഹര്‍ജിക്കാരനായ ആര് എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു.