തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്.ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇരുകൂട്ടരും തമ്മില്‍ ചില വാക്കേറ്റമുണ്ടായിരുന്നു. അതിനുശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് അജീഷിനു വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണു പോലീസ്.
ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജീഷിന്റെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.