ആലപ്പുഴ:രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുയര്‍ന്ന സംഭവത്തില്‍ രണ്ട് പേർ കസ്റ്റഡിയില്‍.ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച വനിതാ ജഡ്ജിക്കെതിരെയാണ് ഭീഷണി ഉയർന്നത്. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി. ജി. ശ്രീദേവിക്ക് നേരെയായിരുന്നു ഭീഷണി.
പിന്നാലെ ജഡ്ജിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.