തിരുവനന്തപുരം: സമാന്തരസഭ പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും സഭ തടസപ്പെടുത്തുന്നതിന് ബോധപൂര്‍വ്വമായ സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ഇതിന് നേതൃത്വം നല്‍കുന്നത് ശരിയല്ല. അടിയന്തര പ്രമേയ നോട്ടീസ് നല്കി പരിഗണിക്കുമോ എന്ന് കാക്കാതെ പ്രതിഷേധം ആരംഭിക്കുകയാണ് പ്രതിപക്ഷമെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.
സമാന്തര സഭാ നടത്തിപ്പില്‍ ശക്തമായ നടപടി സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എം ബി രാജേഷ് ആവശ്യപ്പെട്ടു. സ്പീക്കറുടെ റൂളിങിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം വെല്ലുവിളിക്കുന്നു. സഭയെയും സ്പീക്കറെയും അവഹേളിക്കുകയാണ്. റൂളിങ്ങിന്റെ നഗ്നമായ ലംഘനമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയ്ക്ക് അകത്തും പുറത്തും നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.