തിരുവനന്തപുരം: ദീര്‍ഘകാലമായി അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്ക് നികുതി ചുമത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സബ്മിഷന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. അടഞ്ഞുകിടക്കുന്ന വീടുകള്‍, പ്രവാസികളുടെ വീടുകള്‍ തുടങ്ങിയവയ്ക്ക് നികുതി നല്‍കേണ്ടി വരുമെന്ന സംശയങ്ങള്‍ ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു നികുതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതായും മന്ത്രി അറിയിച്ചു.
അടച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ട്രോളുകള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു.