നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പാർലമെൻറ് അവരോടൊപ്പം എന്ന സന്ദേശം നൽകണം. ഈ വിഷയം പാർലമെന്റിൽ തന്നെ ചർച്ച ചെയ്യണമെന്നും അങ്ങനെ പാർലമെന്റ് ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്കൊപ്പമുണ്ടെന്ന സന്ദേശം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റിൽ പ്രത്യേക ചർച്ച വേണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. പ്രത്യേക ചർച്ച അനുവദിക്കാത്തതിനാൽ പ്രതിപക്ഷം ഇറങ്ങിപോയി. തുടർച്ചയായ രണ്ടാം ദിവസവും നീറ്റ് വിഷയത്തിലായിരുന്നു ഇരു സഭകളിലും പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ്. പക്ഷേ വെള്ളിയാഴ്ചത്തെ പോലെ കടുത്ത പ്രതിഷേധത്തിലേക്ക് അവർ നീങ്ങിയില്ല.നന്ദിപ്രമേയ ചർച്ചയിലാണ് ഖർഗെ വിഷയം ഉന്നയിച്ചത്.മണിപ്പൂരിലേക്ക് പ്രധാനമന്ത്രി പോകാത്തത് എന്തെന്ന് ചോദിച്ച ഖർഗെ
മോദിയുടെ അഹങ്കാരം ഇടിച്ച തെരഞ്ഞെടുപ്പാണിതെന്നും ചൂണ്ടിക്കാട്ടി.