കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം ദില്ലിയിൽ ഗതാഗത കുരുക്കിൽപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ദില്ലി ഐടിഒയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു. പത്ത് മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഹതക്കുരുക്കില് കിടന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം.
ദില്ലി സുർജിത് ഭവനിൽ സിപിഎം കേന്ദ്രം കമ്മറ്റി യോഗം ആരംഭിച്ചു. യോഗം മൂന്ന് ദിവസം നീണ്ടുനിൽക്കും. പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം യോഗം വിലയിരുത്തും.അതേസമയം ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായി. വാഹനങ്ങള്‍ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു.