അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. അർജുന്റെ മാതൃസഹോദരി ഹേമമാലിനിയുടെ പരാതിയിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർമ ന്യൂസ് അടക്കമുള്ള ഓൺലൈൻ ചാനലുകളുടെയും വ്യക്തികളുടെയും വിവരങ്ങൾ അടക്കമാണ് പരാതി നൽകിയിരുന്നത്.
വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് വളച്ചൊടിച്ച് സോഷ്യൽമീഡിയകളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുവെന്ന് കാട്ടി കോഴിക്കോട് സിറ്റി പൊലീസിലും സൈബർ പൊലീസിലും അർജുന്റെ കുടുംബം പരാതി നൽകിയിരുന്നു. ഇതിലാണ് നടപടി.ഭാരതീയ ന്യായ സംഹിത 192 ,79, 336\4 എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.