കെ.എസ്.യു പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെ സംഘടനയിൽ നിന്ന് സസ്പെൻ്റെ ചെയ്തു.
ക്യാമ്പിലുണ്ടായ തർക്കങ്ങൾ അന്വേഷിക്കുന്നതിന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കും.മൂന്ന് ദിവസത്തെ ക്യാമ്പിന്റെ രണ്ടാം ദിവസം രാത്രിയാണ് കൂട്ടത്തല്ലുണ്ടായത്. പഠനത്തിനും പരിശീലനത്തിനും ശേഷം പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. നെടുമങ്ങാട് കെഎസ്യു യൂണിറ്റിൻറെ ചുമതല കൈമാറിയതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. യൂണിറ്റ് ചുമതല എ ഗ്രൂപ്പ് പ്രതിനിധിക്കാണ്, കെ സുധാകരൻ അനുകൂലികൾ ഇതിൽ ഉടക്കിട്ടതോടെ തമ്മിൽ തല്ലിലേക്ക് പോവുകയായിരുന്നു